ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഹെൻറിച്ച് ക്ലാസൻ ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. നിലവിൽ 555 റൺസുമായി ഓറഞ്ച് ക്യാപ് ക്ലാസന്റെ കൈകളിലാണ്.
ചെന്നൈയ്ക്കെതിരായ പോരാട്ടത്തിൽ 26 പന്തിൽ നിന്ന് 47 റൺസ് അടിച്ചുകൂട്ടിയാണ് ക്ലാസൻ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഒരു റൺസ് വ്യത്യാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശന് ഓറഞ്ച് ക്യാപ് നഷ്ടമായത്.
13 മത്സരങ്ങളിൽ നിന്ന് 554 റൺസാണ് സുദർശന്റെ സമ്പാദ്യം. വരാനിരിക്കുന്ന മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചാൽ സുദർശന് പട്ടികയിൽ ഒന്നാമതെത്താൻ അവസരമുണ്ട്.
ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ 12 മത്സരങ്ങളിൽ നിന്ന് 552 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്. 13 മത്സരങ്ങളിൽ നിന്ന് 542 റൺസ് നേടിയ വിരാട് കോലിയാണ് നാലാമത്.
ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുൽ 13 മത്സരങ്ങളിൽ നിന്ന് 533 റൺസുമായി ആദ്യ അഞ്ചിൽ സ്ഥാനം നിലനിർത്തി.
ഹൈദരാബാദിന്റെ അഭിഷേക് ശർമ 507 റൺസുമായി ആറാം സ്ഥാനത്താണ്. ടൂർണമെന്റിൽ 500 റൺസ് പിന്നിടുന്ന ആറാമത്തെ ബാറ്ററാണ് അഭിഷേക്.
ചെന്നൈയ്ക്കെതിരായ മികച്ച ബാറ്റിംഗിലൂടെ ഇഷാൻ കിഷൻ വീണ്ടും ആദ്യ പത്തിൽ ഇടംപിടിച്ചു. 13 മത്സരങ്ങളിൽ നിന്ന് 490 റൺസുള്ള കിഷൻ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി 12 മത്സരങ്ങളിൽ നിന്ന് 486 റൺസുമായി എട്ടാം സ്ഥാനത്താണ്. ഇഷാൻ കിഷന്റെ മുന്നേറ്റത്തോടെ മലയാളി താരം സഞ്ജു സാംസൺ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹൈദരാബാദിനെതിരെ 13 പന്തിൽ 27 റൺസെടുത്ത സഞ്ജു 13 മത്സരങ്ങളിൽ നിന്ന് 477 റൺസാണ് ഇതുവരെ നേടിയത്. 13 മത്സരങ്ങളിൽ നിന്ന് 473 റൺസുള്ള കൂപ്പർ കൊണോലിയാണ് പട്ടികയിൽ പത്താമത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

