കൊച്ചി: മോഡലിങ്ങിന്റെ പേരിൽ യുവതിയെ വിദേശത്തേക്ക് കടത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് യുവതികൾ പിടിയിൽ. മരട് പൊലീസാണ് പ്രതികളായ സിന്ധുവിനെയും അലീനയെയും അറസ്റ്റ് ചെയ്തത്.
ഇരുപത്തിയഞ്ചുകാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലിങ്ങിനായി ദുബൈയിൽ എത്തിച്ച ശേഷം പ്രതികൾ യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ദുബൈയിൽ എത്തിച്ച ശേഷം ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സിന്ധുവിനെ മുംബൈയിൽ നിന്നും അലീനയെ കൊച്ചിയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സംഭവത്തിൽ വലിയൊരു സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമാനമായ രീതിയിൽ നിരവധി മോഡലുകളെ പ്രതികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. നിലവിൽ മൂന്ന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുള്ളത്.
പ്രതികൾക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

