ഓപ്പൺ എഐയുടെ പ്രവർത്തനരീതിയെ ചോദ്യം ചെയ്തുകൊണ്ട് ഇലോൺ മസ്ക് ഫയൽ ചെയ്ത നിയമനടപടിയിൽ തിരിച്ചടി. ലാഭേച്ഛയില്ലാത്ത സ്ഥാപനമായി തുടക്കമിട്ട
ഓപ്പൺ എഐയെ വാണിജ്യതാൽപ്പര്യങ്ങളുള്ള കമ്പനിയായി മാറ്റിയെന്നാരോപിച്ച് മസ്ക് സമർപ്പിച്ച ഹർജി കാലിഫോർണിയയിലെ ഓക്ലാൻഡ് ഫെഡറൽ കോടതി തള്ളി. കേസ് പരിഗണിച്ച ജൂറി, ഓപ്പൺ എഐയോ സിഇഒ സാം ആൾട്ട്മാനോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു.
നിയമനടപടി സ്വീകരിക്കുന്നതിൽ മസ്കിന് വലിയ കാലതാമസം ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണാ വേളയിൽ ഇലോൺ മസ്കും സാം ആൾട്ട്മാനും അടക്കമുള്ളവർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച്, നിക്ഷേപകരുടെ ലാഭം മാത്രം ലക്ഷ്യമിട്ട് കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറിയെന്ന് ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിലാണ് ഓപ്പൺ എഐയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളായ മസ്ക് കോടതിയെ സമീപിച്ചത്. എന്നാൽ, 2018-ൽ തന്നെ മസ്ക് ഓപ്പൺ എഐയിൽ നിന്ന് വിട്ടുപോയിരുന്നു എന്ന കാര്യവും കോടതി പരിഗണിച്ചു.
കേസ് ഫയൽ ചെയ്യാൻ മസ്ക് കാണിച്ച കാലതാമസം വിധിയിൽ നിർണ്ണായകമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

