ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കീഴ്മാട് എരുമത്തല റേഷൻകട
കവല ഉമാ പറമ്പിൽ വീട്ടിൽ വിജയ് (45) ആണ് പിടിയിലായത്. മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്ന് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികൾ നിലവിലുണ്ട്. കേസിനെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഒറ്റപ്പാലം പാലപ്പുറം ഭാഗത്തെ വാടക വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ ടിഎ മുഹമ്മദ്, എഎസ്ഐമാരായ പിഎസ് സലിം, വിഎം ജമാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹാരിസ് എച്ച് എന്നിവരും ഉൾപ്പെട്ടിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

