ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിൽ രണ്ടര വയസ്സുകാരന്റെ ദാരുണ അന്ത്യത്തിൽ ദുരൂഹതയാരോപിച്ച് പ്രദേശവാസികൾ രംഗത്ത്. മഹാദേവികാട് സ്വദേശികളായ രാജേഷ് – താര ദമ്പതികളുടെ ഇളയ മകൻ രാഹുൽ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവിന്റെ നിലപാട്. എന്നാൽ ഈ സംഭവത്തിൽ അസ്വഭാവികതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാളുകൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. നിലവിൽ ഈ ദമ്പതികൾക്ക് മറ്റ് നാല് കുഞ്ഞുങ്ങൾ കൂടിയാണുള്ളത്.
പ്രസവത്തിനായി താരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ട് വയസ്സുകാരന്റെ മരണം സംഭവിക്കുന്നത്. കുട്ടികളെ മാതാപിതാക്കൾ കൃത്യമായി പരിപാലിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുട്ടികളെയും പത്തനാപുരത്തെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയുണ്ടായി. എന്നാൽ അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്ന ഇവർ വീണ്ടും വാടകവീട്ടിൽ താമസംതുടരുകയായിരുന്നു.
ഇതിനിടയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

