ലളിതമായ നോട്ട്-ടേക്കിങ് ആപ്പായ ഗൂഗിൾ കീപ്പിനെ കൂടുതൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നു. വിവരങ്ങൾ ഓർമ്മിച്ചു വെക്കാനും ലിസ്റ്റുകൾ തയ്യാറാക്കാനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ആപ്പ്, ജിമെയിൽ, ഗൂഗിൾ ഡോക്സ്, കലണ്ടർ എന്നിവയുമായി സംയോജിപ്പിച്ച് കൂടുതൽ ഉപകാരപ്രദമാക്കാൻ ജെമിനിയുടെ സഹായത്തോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആപ്പിന്റെ സെറ്റിങ്സ് മെനുവിൽ നിന്ന് ഗൂഗിൾ വർക്ക്സ്പേസ് അക്കൗണ്ടിലേക്ക് ജെമിനിക്ക് പ്രവേശനം നൽകുന്നതിലൂടെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ നോട്ട്സ്, ടാസ്കുകൾ, ഡോക്യുമെന്റുകൾ, ഇമെയിലുകൾ എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന്, ഗൂഗിൾ ഡോക്സിൽ സൂക്ഷിച്ചിരിക്കുന്ന എഡിറ്റോറിയൽ മീറ്റിംഗ് കുറിപ്പുകളിൽ നിന്നുള്ള ലേഖന ആശയങ്ങൾ തിരയാൻ ജെമിനിയുടെ സഹായം തേടാം.
ഡോക്യുമെന്റ് തുറന്ന് പേജുകൾ സ്ക്രോൾ ചെയ്ത് നോക്കുന്നതിന് പകരം, നിർദ്ദിഷ്ട ഹെഡറിന് കീഴിലുള്ള ആശയങ്ങൾ വേർതിരിച്ചെടുത്ത് ‘Upcoming Pitches’ എന്ന പേരിൽ പുതിയ ഗൂഗിൾ കീപ്പ് നോട്ടായി സേവ് ചെയ്യാൻ ജെമിനിയോട് ആവശ്യപ്പെടാം.
ഗൂഗിൾ സ്ലൈഡ്സ്, ഷീറ്റ്സ്, ടാസ്കുകൾ, ഡ്രൈവിലെ പി.ഡി.എഫ് ഫയലുകൾ എന്നിവയിലും ഈ സേവനം ലഭ്യമാണ്. ദിവസേന നിരവധി ഇമെയിലുകൾ ലഭിക്കുന്ന ജിമെയിൽ ഉപയോക്താക്കൾക്കും ഈ സംവിധാനം ഏറെ സഹായകരമാണ്.
പ്രധാനപ്പെട്ട ഇമെയിലുകൾ കണ്ടെത്തി അവ കീപ്പ് നോട്ടുകളാക്കാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും.
“Get me my latest email from Carly, summarize it as a note in Google Keep, and create a reminder about it for tomorrow at 9 AM” എന്ന് ജെമിനിയോട് ആവശ്യപ്പെടുന്നതിലൂടെ ഇമെയിൽ വിവരങ്ങൾ ബുള്ളറ്റ് പോയിന്റുകളായി കീപ്പിൽ നോട്ടായി മാറ്റാനും, അടുത്ത ദിവസം രാവിലെക്കായി ഗൂഗിൾ ടാസ്ക് വഴി റിമൈൻഡർ സെറ്റ് ചെയ്യാനും സാധിക്കും. ഇതിനുപുറമെ, യാത്രാ സ്ഥിരീകരണ ഇമെയിലുകൾ നോട്ടുകളാക്കാനും, ജോലിക്കിടയിലെ പ്രധാന ഡെഡ്ലൈനുകൾ ശേഖരിക്കാനും, വലിയ ഇമെയിൽ ത്രെഡുകളുടെ സംഗ്രഹം തയ്യാറാക്കാനും ഇതിലൂടെ കഴിയും.
ലേഖന ആശയങ്ങളും വീടിന്റെ ഇന്റീരിയർ ബജറ്റ് പോലുള്ള വിവരങ്ങളും സുഗമമായി ഓർഗനൈസ് ചെയ്ത് വെക്കാനും ഈ സംയോജനം ഉപയോക്താക്കളെ സഹായിക്കുന്നു. ഗൂഗിൾ കീപ്പ് ഹോം പേജിലെ ലൈവ് ബട്ടൺ ഉപയോഗിച്ച് ജെമിനി ലൈവിലൂടെ സംസാരിച്ച് കാര്യങ്ങൾ നോട്ടുകളാക്കി മാറ്റാനും സാധിക്കും.
പരമ്പരാഗത നോട്ട്-ടേക്കിങ് രീതികളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത അസിസ്റ്റന്റിനോട് സംസാരിക്കുന്ന അനുഭവമാണ് ഇത് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

