പാലക്കാട്: കാർഷികോത്പന്നങ്ങളിൽ നിന്ന് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാരാണ് നൽകിയതെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാൻ അനുമതി നൽകിയത് കർഷകരുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും ഒന്നാണെന്നത് തെറ്റിദ്ധാരണയാണെന്നും ഇവ രണ്ടും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കുന്നത്.
ഫെർമെൻ്റേഷൻ പ്രക്രിയ പൂർത്തിയായ ശേഷമാണ് ഇത് നിർമ്മിക്കുന്നത്. ഇതിൽ സ്പിരിറ്റ് ചേർക്കുന്നില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കർഷക സംഘടനകളുടെയും വിദഗ്ദ്ധരുടെയും നിരന്തരമായ ആവശ്യം മാനിച്ചും വിശദമായ ചർച്ചകൾക്ക് ശേഷവുമാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അനുമതി നൽകിയത്. കാർഷിക സർവകലാശാലയ്ക്ക് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ചാലക്കുടിയിലേത് ജൂൺ മാസത്തിൽ നൽകിയ ലൈസൻസാണ്. അത് പുതിയ സർക്കാർ വന്നതിന് ശേഷമാണ് നൽകിയിരിക്കുന്നത്.
വിൽപന മന്ത്രി അറിഞ്ഞില്ലെന്നത് അവരുടെ കുഴപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫും മന്ത്രിമാരും പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്, അതാണ് കേരളത്തിന്റെ ഇപ്പോഴത്തെ ഭരണത്തിന്റെ സ്ഥിതിയെന്നും എം ബി രാജേഷ് വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

