എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിദേശരാജ്യങ്ങളെ ഓർമ്മിപ്പിക്കും വിധം ഇവിടെയും അശാന്തി പരത്താനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം.
ഇതിന്റെ ഭാഗമായി ഇന്ത്യവിരുദ്ധ ശക്തികളും ചില രാഷ്ട്രീയ നേതാക്കളും ചേർന്ന് യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുപ്പുകളിൽ അശാന്തിയും അക്രമവും വ്യാപിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കുറ്റപ്പെടുത്തി. ബംഗ്ലദേശിൽ അരങ്ങേറിയ അക്രമ സംഭവങ്ങളും ഫ്രാൻസിൽ തുടരുന്ന തീവയ്പും കൊള്ളിവെപ്പുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സമാനമായ ആശങ്കയാണ് പങ്കുവെച്ചത്.
രാജ്യത്ത് സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയ കിരൺ റിജിജു, ഇന്ത്യ ഏതെങ്കിലും അയൽരാജ്യങ്ങളെപ്പോലെയോ യൂറോപ്യൻ രാഷ്ട്രങ്ങളെപ്പോലെയോ ഉള്ള ഒന്നല്ലെന്നും ഇവിടെ ഭരണമാറ്റം സാധ്യമാകുന്നത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിലൂടെ മാത്രമാണെന്നും ഓർമ്മിപ്പിച്ചു.
ഐസ പ്രസിഡന്റ് നേഹ ബോറ, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രക്ഷോഭ പരിപാടിയുടെ ദൃശ്യങ്ങളും ഇതോടൊപ്പം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

