ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേല്ശാന്തിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. അന്തിമമായി തയ്യാറാക്കിയ ഏഴ് പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹത്തെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്.
അഞ്ച് തവണയാണ് മേൽശാന്തി ആകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ഇതിൽ നാല് തവണയും ചുരുക്ക പട്ടികയിൽ ഇടംനേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
നറുക്കെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, “നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കും. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും” എന്ന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

