കാലവർഷവും വെള്ളപ്പൊക്കവും പിൻവാങ്ങിയതിന് പിന്നാലെ ഗ്രാമീണ മേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം വർധിക്കുന്നു. ഇതിന്റെ ഭാഗമായി കുറിച്ചിത്താനം മണ്ണയ്ക്കനാട് റോഡിൽ പാറക്കുടിയിൽ കൊട്ടാരം ക്ഷേത്രത്തിനും കാനനക്ഷേത്രത്തിനും സമീപം പെരുമ്പാമ്പിനെ കണ്ടെത്തി.
കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വൈകിട്ട് 7 മണിയോടെ റോഡരികിലൂടെ ഇഴഞ്ഞു നീങ്ങുന്ന നിലയിലായിരുന്നു പാമ്പിനെ ആദ്യം വഴിയാത്രക്കാർ കണ്ടത്.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം ആശാവർമയും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും, പിന്നീട് ഔദ്യോഗിക നടപടികൾക്കായി വനംവകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

