കേരളത്തിന്റെ ഭാവിയിലെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ളോട്ടിംഗ് സോളാര്‍, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ക്ക് രൂപംനല്കാന് സര്‍ക്കാര്‍ ഗൗരവമായ ആലോചന നടത്തിവരികയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥാ സവിശേഷതകള്‍ക്കും ഇണങ്ങുന്ന നൂതന ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താതെ ഈ മേഖലയിലെ വെല്ലുവിളികളെ മറികടക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ലഭ്യമായ ഭൂമിയുടെ പരിമിതികളും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും പരമ്പരാഗത രീതിയിലുള്ള സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുത പദ്ധതികളുടെ വ്യാപ്തിക്ക് വലിയ തോതില്‍ തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജലാശയങ്ങളില്‍ സ്ഥാപിക്കുന്ന ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകളും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും ഗൗരവമായി പരിഗണിക്കുന്നത്.
കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി തലത്തിലുള്ള ഊര്‍ജ്ജ ഉത്പാദന പദ്ധതികളും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

