തിരുവനന്തപുരം: ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടിക്കേസില്‍ വിശദമായ അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പിന് അഡ്വക്കറ്റ് ജനറലിന്റെ ഔദ്യോഗിക നിയമോപദേശം ലഭിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് എജി വ്യക്തമാക്കിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകളും സംരംഭകയുമായ വീണ ടി, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശമാണ് ഇഡിയുടെ കറ്റിലുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വിജിലന്‍സിന് സ്വന്തമായി തീരുമാനിക്കാമെന്നും ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രമുഖർക്കെതിരെയുള്ള കേസില്‍ തുടര്‍നടപടികളും തീരുമാനങ്ങളും വൈകുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിര്‍ണായക നിയമോപദേശം പുറത്തുവരുന്നത്. ഇനി പന്ത് പൂര്‍ണ്ണമായും ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടിലാണ്.
നിയമപരമായ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഉണ്ടാകാനിടയുള്ള രാഷ്ട്രീയവും ക്രമസമാധാനപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാരിന് വിശദമായി പരിശോധിക്കേണ്ടി വരും. മുൻകാലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട
റിപ്പോര്‍ട്ടുകളോ മറ്റ് നടപടിക്രമങ്ങളോ പുതിയ അന്വേഷണത്തിന് നിയമപരമായ തടസ്സമാകില്ലെന്നാണ് എജിയുടെ വിലയിരുത്തൽ. നേരത്തെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലും മറ്റും നിരവധി ഹര്‍ജികള്‍ എത്തിയിരുന്നു.
അന്ന് വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം പ്രാരംഭ റിപ്പോര്‍ട്ട് മടക്കുകയാണുണ്ടായത്. എന്നാല്‍ മുന്‍കാലങ്ങളിലെ ഈ നടപടികള്‍ പുതിയൊരു അന്വേഷണത്തിന് തടസ്സമാകില്ലെന്നാണ് നിലവിലെ നിയമോപദേശം വ്യക്തമാക്കുന്നത്.
ഹവാല ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

