അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ അടുത്ത ലക്ഷ്യം മുൻ കായികമന്ത്രി വി. അബ്ദുറഹിമാനാണ്.
കേസിൽ അബ്ദുറഹിമാന്റെ ഇടപെടലുകൾ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് അനുമതി തേടി എസ്ഐടി സർക്കാരിന് കത്തയക്കും.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, 5 കോടി രൂപയുടെ നികുതി ഇളവ് നിയമവിരുദ്ധമായി നൽകി സ്പോൺസറായ ആർബിസിക്ക് കൈമാറിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് എഫ്ഐആറിലുള്ളത്. ഈ വഴിവിട്ട
നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് വി. അബ്ദുറഹിമാനാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, ജിസിഡിഎ ചെയർമാൻ കെ.
ചന്ദ്രൻപിള്ള എന്നിവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഈ ഇടപാടിൽ സ്പോൺസർമാർ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ വി.
സുനിൽകുമാറിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്പോൺസർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ ഇദ്ദേഹം ഇടപെട്ടതായി ജിഎസ്ടിയുടെ അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു ഈ ഇടപെടലുകൾ എന്നാണ് ഇദ്ദേഹം എസ്ഐടിക്ക് നൽകിയ മൊഴി. ഓസ്ട്രേലിയയുടെ പേരിലും തട്ടിപ്പ് കേരളത്തിൽ പ്രദർശന മത്സരങ്ങൾ കളിക്കാൻ ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷനുമായി ഒപ്പുവെച്ച കരാറിന്റെ മറവിലും ആർബിസി സംസ്ഥാന സർക്കാരിനെ വഞ്ചിച്ചതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ കളിക്കാനെത്തുന്നതു സംബന്ധിച്ച് അർജന്റീനയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും മുൻപേ എതിരാളികളായി ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിനെ സ്പോൺസർ നിശ്ചയിക്കുകയായിരുന്നു. 2025 ഒക്ടോബർ 3-ന് അവരുമായി കരാർ ഒപ്പിടുകയും ചെയ്തു.
സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതി എന്നാണ് കരാറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇങ്ങനെയൊരു കരാറിനെക്കുറിച്ച് സർക്കാരിന് യാതൊരു അറിവുമില്ലായിരുന്നു എന്ന് എസ്ഐടി കണ്ടെത്തി.
നിശ്ചയിച്ച സമയത്ത് സ്പോൺസർ പണം നൽകാത്തതിനാൽ ഈ കരാർ പിന്നീട് റദ്ദാകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

