മുഖ്യമന്ത്രിയെയും ശിവസേനയെയും പ്രശംസിച്ച് സംസാരിച്ച സംഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സി. ദിവാകരനോട് പാർട്ടി വിശദീകരണം തേടുന്നു.
ഇതുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ അദ്ദേഹത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വിവിധ വേദികളിൽ പങ്കെടുത്ത ചടങ്ങുകളിലാണ് സി. ദിവാകരന്റെ വിവാദ പരാമർശങ്ങൾ ഉണ്ടായത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയെ അദ്ദേഹം വേദിയിൽ പ്രശംസിച്ചത്. “കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും” ദിവാകരൻ ചടങ്ങിൽ പറഞ്ഞു.
“സാധാരണയായി ആർക്കും വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. “100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു.
പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണെന്നും” പ്രസംഗത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുഖ്യമന്ത്രി വൈകിയെത്തിയ സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ദിവാകരന്റെ ഈ പരാമർശങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

