ദുബൈ: ഇറാനിലെ നിലവിലെ സംഘർഷങ്ങൾ അവസാനത്തോടടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എൻ ജനറൽ അസംബ്ലിക്കിടെ ചൊവ്വാഴ്ച അദ്ദേഹം പ്രമുഖ ഗൾഫ് രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടയിലാണ് യുദ്ധം അവസാന ഘട്ടത്തിലാണെന്ന സുപ്രധാന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ആണവ വിഷയത്തിൽ ഇറാഖിനെതിരെ ഐക്യരാഷ്ട്രസഭയിൽ പുതിയ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാനും തങ്ങളുടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചൈനയുമായി ഉന്നതതല ചർച്ചകൾ പൂർത്തിയാക്കിയ ഇറാൻ വിദേശകാര്യമന്ത്രി, ബെയിജിങ്ങിൽ വെച്ച് പാകിസ്ഥാൻ സേനാ മേധാവിയെയും തുർക്കി വിദേശകാര്യമന്ത്രിയെയും ഫോണിൽ ബന്ധപ്പെട്ടു. അതേസമയം, വിശുദ്ധ നഗരമായ മക്കക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
“ഡ്രോൺ തകർത്തു എന്നത് കൊണ്ട് മാത്രം ആരെയും കുറ്റപ്പെടുത്താനാവില്ല” എന്ന വിചിത്ര ന്യായീകരണമാണ് ഇറാൻ നിരത്തിയത്. വിശുദ്ധ നഗരങ്ങളെ രാഷ്ട്രീയവത്കരിക്കുകയോ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കുകയോ ചെയ്യരുതെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്കിന് ബദൽ പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസ് ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ച നടത്തി. യാംബുവിന് പകരം ഗൾഫ് തീരം വഴി തന്നെ കപ്പലുകളിലേക്ക് എണ്ണ കൈമാറ്റം ചെയ്ത് സൗദി വിപണിയിൽ എത്തിച്ചത് ആഗോള എണ്ണവിപണിക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പാകിസ്ഥാൻ, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ വ്യോമപ്രതിരോധ സഹായം സൗദി അറേബ്യ തേടിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സൗദി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, സ്വീഡനിലെ ഇറാൻ നയതന്ത്രജ്ഞനെ പുറത്താക്കിയ നടപടിക്ക് മറുപടിയായി, ടെഹ്റാനിലെ സ്വീഡിഷ് നയതന്ത്രജ്ഞനെയും ഇറാൻ ഭരണകൂടം പുറത്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

