സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ നിയമപോരാട്ടം ശക്തമാക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു. സുപ്രീം കോടതി തള്ളിക്കളഞ്ഞ റിവ്യൂ പെറ്റീഷന് പിന്നാലെ, ഈ വിഷയത്തിൽ അടുത്ത പടിയായി ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യാനാണ് ആലോചന നടക്കുന്നത്.
അധ്യാപകർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പൂർണ്ണമായും പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിർണായക തീരുമാനം. ഇതുസംബന്ധിച്ച് വിദഗ്ധ നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് കേസിൽ ആവശ്യമായ അടുത്ത ഘട്ട
നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

