കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ബെംഗളൂരുവിനടുത്തുള്ള ഓസൂറില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടിയത്.
പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്ത പ്രതിയെ കന്യാകുമാരിയില്‍ എത്തിച്ച ശേഷമായിരിക്കും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുക.
കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

