നാഗർകോവിൽ ദേശീയപാതയിൽ തക്കലയ്ക്കു സമീപം പുലിയൂർക്കുറിച്ചിയിൽ തമിഴ്നാട് വനംവകുപ്പിന്റെ കീഴിലുള്ള ഉദയഗിരി കോട്ടയിൽ പക്ഷികൾക്കായി മൂന്ന് കോടി രൂപ ചെലവിൽ പണിതു വരുന്ന പ്രകൃതിദത്ത ആവാസ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പത്മനാഭപുരം നഗരസഭ പരിധിയിലുള്ള ഉദയഗിരി കോട്ടയിൽ പക്ഷികൾക്ക് സ്വാഭാവികമായി വസിക്കാനുള്ള പക്ഷിക്കൂടാരം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നത്.
പക്ഷിക്കൂടാരത്തിനുള്ളിൽ ചെറിയകുളം, സന്ദർശകർക്ക് നടന്നു കാണുന്നതിനായി തമിഴ് അക്ഷരത്തിന്റെ ആകൃതിയിലുള്ള നടപ്പാത, പ്രവേശന കവാടത്തിൽ ഷോ വാൾ, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. പുറത്ത് 25 ചതരുശ്ര അടി വിസ്തൃതിയിലുള്ള അടിത്തറയും അകത്ത് 13 വൃത്താകൃതിയിലുള്ള അടിത്തറകളും ഗ്രേഡ് ബീം കോൺക്രീറ്റ് ജോലികളും പൂർത്തിയായി.
എംഎസ് പൈപ്പ് വളയ്ക്കുന്ന ജോലികളും, തമിഴ് അക്ഷരാകൃതിയിലുള്ള നടപ്പാതയുടെ നിർമാണവും പുരോഗമിച്ചു വരുന്നു. ആവശ്യമായ ഉപകരണങ്ങൾ പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ കോയമ്പത്തൂരിൽ പണി പൂർത്തിയാക്കിയ പൈപ്പുകൾ ഇവിടെ എത്തിച്ചു സ്ഥാപിച്ചു വരികയാണ്.
നിർമാണ പ്രവർത്തനം കലക്ടർ എം.പ്രതാപ് കഴിഞ്ഞ ദിവസം വിലയിരുത്തി. പത്മനാഭപുരം നഗരസഭ കമ്മിഷണർ കൺമണി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

