സ്മാർട്ട്ഫോൺ സ്റ്റോറേജ് പരിമിതമായി ഉപയോഗിക്കുന്നവർക്കായി ആപ്പുകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യാതെ തന്നെ സ്ഥലം ലാഭിക്കാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി ആൻഡ്രോയിഡ് (Android) രംഗത്ത്. ഫോണിൽ അധികമായി ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം ആർക്കൈവിങ് (Archiving) ചെയ്യുന്നത് വഴി മികച്ച രീതിയിൽ സ്റ്റോറേജ് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സാധാരണയായി ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമ്പോൾ അവയുടെ മുഴുവൻ ഫയലുകളും ഡിലീറ്റ് ചെയ്യപ്പെടുകയും വീണ്ടും ഉപയോഗിക്കണമെങ്കിൽ റീഇൻസ്റ്റാൾ ചെയ്യേണ്ടി വരുകയും ചെയ്യും. എന്നാൽ ആപ്പ് ആർക്കൈവ് ചെയ്യുമ്പോൾ സോഫ്റ്റ്വെയർ, താൽക്കാലിക ഫയലുകൾ, പെർമിഷനുകൾ എന്നിവ നീക്കം ചെയ്യപ്പെടുകയും നോട്ടിഫിക്കേഷനുകൾ നിലയ്ക്കുകയും ചെയ്യുമെങ്കിലും ആപ്പ് ഐക്കണും ഡാറ്റയും ഫോണിൽ തന്നെ നിലനിൽക്കും.
ഇതുവഴി ആപ്പുകൾ എളുപ്പത്തിൽ വീണ്ടും പഴയപടിയാക്കാൻ സാധിക്കുന്നതിനൊപ്പം ഫോണിൽ ആവശ്യത്തിന് സ്റ്റോറേജ് ലഭ്യമാക്കാനും സാധിക്കുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ ആർക്കൈവ് ചെയ്യുന്ന വിധം: ഫോണിലെ സെറ്റിങ്സ് (Settings) തുറന്ന് സെർച്ച് ബാറിൽ ആപ്സ് (Apps) എന്ന് ടൈപ്പ് ചെയ്യുക.
തുടർന്ന് ഫോണിലെ മുഴുവൻ ആപ്പുകളുടെയും ലിസ്റ്റ് ലഭ്യമാകുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിന്നും ആർക്കൈവ് ചെയ്യേണ്ട
ആപ്പ് തിരഞ്ഞെടുത്ത് ആർക്കൈവ് (Archive) എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇത്തരത്തിൽ ആർക്കൈവ് ചെയ്യപ്പെട്ട
ആപ്പുകളുടെ ഐക്കണുകൾ മങ്ങിയ രീതിയിലായിരിക്കും ആപ്പ് ഡ്രോയറിൽ കാണാൻ സാധിക്കുക. കൂടാതെ, ഉപയോഗമില്ലാത്ത ആപ്പുകൾ സ്വയം ആർക്കൈവ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോർ (Google Play Store) തുറന്ന് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്ത് സെറ്റിങ്സ് > ജനറൽ (Settings > General) എന്ന വിഭാഗത്തിലേക്ക് പോയി ഓട്ടോമാറ്റിക്കലി ആർക്കൈവ് ആപ്സ് (Automatically archive apps) എന്ന ടോഗിൾ എനേബിൾ ചെയ്യാവുന്നതാണ്. ഫോണിലെ സ്റ്റോറേജ് കുറയുമ്പോൾ ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോഗിക്കാത്ത ആപ്പുകൾ തനിയെ ആർക്കൈവ് ചെയ്യപ്പെടുന്നു.
പ്രധാനമായും ആൻഡ്രോയിഡ് 15 (Android 15) അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. കൂടാതെ ആപ്പുകൾക്ക് ആർക്കൈവിങ് പ്രവർത്തനത്തിനുള്ള പിന്തുണയും ആവശ്യമാണ്.
സ്റ്റോറേജ് പൂർണ്ണമായി നിറയുന്നത് വരെ കാത്തിരിക്കാതെ ഉപയോക്താക്കൾക്ക് സ്വന്തം താൽപ്പര്യപ്രകാരം ഈ ഫീച്ചർ ഉപയോഗിച്ച് ഫോണിലെ മെമ്മറി മാനേജ് ചെയ്യാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

