ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 74 വയസുകാരനായ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊല്ലം പരവൂർ സ്വദേശിയായ ശിവൻകുട്ടി കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഈ വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്താണ് മൂന്ന് കൗമാരക്കാർ ഈ കൃത്യം നടത്തിയത്. ഐഫോണും ബൈക്കും വാങ്ങുന്നതിനായി മൃഗീയമായി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം കൃത്യമായി മനസ്സിലാക്കിയാണ് പെൺകുട്ടി തന്റെ സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാളെ കൊലപ്പെടുത്തി സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

