സംസ്ഥാനത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നു. കേരള പോലീസിന്റെ എഐ ട്രാക്ക് ഉൾപ്പെടെയുള്ള മൂന്ന് സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
എഐ ട്രാക്ക് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ റോഡിലെ ഗതാഗത വിവരങ്ങൾ കൃത്യസമയത്ത് യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ സാധിക്കും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാണ് ഇതെന്നും, ഭാവിയിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ സംസാരിക്കവെ മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതോടൊപ്പം വർദ്ധിച്ചുവരുന്ന ഡിജിറ്റൽ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ‘സൈബർ വാൾ’ പദ്ധതിയുടെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ നൂറിന കർമ്മപദ്ധതികളുടെ ഭാഗമായാണ് ആഭ്യന്തര വകുപ്പ് ഈ സുപ്രധാന സംരംഭങ്ങൾ നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

