തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക ഉത്തരവുകളുമായി സുപ്രീം കോടതി രംഗത്ത്.
അത്തരം കേസുകളിലെ അന്വേഷണം കൃത്യമായി ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകി. കൂടാതെ, വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വേളകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പിൻവലിക്കാൻ ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും ഉത്തരവിലുണ്ട്. പരിശോധനകളിൽ പിടിച്ചെടുക്കുന്ന പണത്തിന്റെയും മറ്റ് സ്വത്തുക്കളുടെയും വിവരങ്ങൾ 24 മണിക്കൂറിനകം ബന്ധപ്പെട്ട
ജില്ലാ മജിസ്ട്രേറ്റിനെയും കോടതിയെയും ഔദ്യോഗികമായി അറിയിക്കണം. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നൊങ്മെയ്കാപം കോട്ടിസ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചത്.
2014-ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്ന […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

