കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ കൂക്കാനത്ത് ഭാര്യയ്ക്കും ഭാര്യാമാതാവിനും നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ജീവനൊടുക്കി. പെരളം വെരീക്കയിലെ സി.വി.
സനൽ കുമാർ (46) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.
പ്രതിയുടെ ഭാര്യ പി. പ്രജിഷ, ഭാര്യാമാതാവ് പി.
പത്മിനി എന്നിവരെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഈ ആക്രമണത്തിനിടയിൽ സനൽ കുമാറിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെയാണ് ഇയാളുടെ മരണം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

