അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ നിർണ്ണായക പുരോഗതി.
വിഷയത്തിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) തങ്ങളുടെ അന്തിമ റിപ്പോർട്ട് ഔദ്യോഗികമായി കൈമാറി. ഉത്തർപ്രദേശ് സർക്കാർ മുമ്പാകെ സമർപ്പിച്ച ഈ റിപ്പോർട്ട്, തുടർനടപടികൾ സ്വീകരിക്കുന്നതിനായി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്.
ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കിയത്.
എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ആകെ എട്ടു പേർക്കെതിരെയാണ് നിയമനടപടികളും കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ കർശന നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കും സംഭാവനകളിലേക്കും എത്തിയ തുകയിൽ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പും കൊള്ളയുമാണ് നടന്നിട്ടുള്ളതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഗുരുതര കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്ര ട്രസ്റ്റിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

