മലയാളികളുടെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായുള്ള ഫ്രാഞ്ചൈസി അവതരണം കോവളം ലീല റാവിസ് ഹോേട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. കായികലോകവും വിനോദവും കൈകോർത്ത ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ടീമുകളെയും ഔദ്യോഗികമായി പരിചയപ്പെടുത്തി.
ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി.
വിഷ്ണുനാഥ്, കെസിഎൽ ടൂർണമെന്റിന്റെ ഐക്കൺ സഞ്ജു സാംസൺ എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ തിളങ്ങാൻ കെസിഎൽ വലിയ അവസരമാണ് ഒരുക്കുന്നതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി.
“ഐപിഎൽ ടൂർണമെന്റിന്റെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും” അദ്ദേഹം പറഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലെത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ് സദസ്സിൽ നിന്നും ലഭിച്ചത്.
വിവിധ ജില്ലകളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളുടെ അകമ്പടിയോടെയായിരുന്നു ഓരോ ഫ്രാഞ്ചൈസിയുടെയും എൻട്രി. കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും മികച്ച പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക്, ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക്, കൊല്ലം റമീസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററേഴ്സ് തുടങ്ങിയ പ്രമുഖ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. കാണികൾക്കായി വെർച്വൽ റിയാലിറ്റി സോൺ, മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ ഷോ, ട്രോഫി സോൺ എന്നിവയും ഒരുക്കിയിരുന്നു.
ഓഗസ്റ്റ് 20 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് കൊടിയേറുന്നത്. 17 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വാശിയേറിയ മത്സരങ്ങളുടെ ഫൈനൽ പോരാട്ടം സെപ്റ്റംബർ അഞ്ചിന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

