സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച തന്റെ നൃത്ത വീഡിയോ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഈ നടപടി വ്യക്തിപരമായി സന്തോഷം നൽകിയെങ്കിലും, ഇതിന് പിന്നിൽ ചില നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
“വ്യക്തിപരമായി സന്തോഷമുണ്ടാക്കി. എന്നാൽ അതിൽ ചില നിയമ പ്രശ്നങ്ങളുണ്ട്” എന്ന് വി.ഡി സതീശൻ വ്യക്തമാക്കി.
അഞ്ച് വയസ്സുള്ള ഒരു കുട്ടി തന്നോട് വന്ന് ഡാൻസ് ഗംഭീരമായിരുന്നു എന്ന് പറഞ്ഞതായും അദ്ദേഹം ഓർമ്മിച്ചു. പ്രസ്തുത എ.ഐ വീഡിയോയിൽ പ്രമുഖ നടന്മാരായ മോഹൻലാൽ, വിജയ് എന്നിവരേക്കാൾ മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന മട്ടിൽ പരാമർശങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റ ഈ വീഡിയോ രാജ്യത്ത് നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

