ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച, 19 വര്‍ഷം പഴക്കമുള്ള ചിത്രത്തെക്കുറിച്ച് അര്‍ജന്റീന നായകന് ലിയോണല്‍ മെസ്സി ആദ്യമായി പ്രതികരിക്കുന്നു. സ്പാനിഷ് യുവതാരം ലമീന്‍ യമാലുമായുള്ള ആ പഴയ ചിത്രം തന്റെ ജീവിതത്തിലെ അവിശ്വസനീയമായ ഒരേടാണെന്നാണ് മെസ്സി വിശേഷിപ്പിക്കുന്നത്.
ആ ചിത്രത്തെക്കുറിച്ച് മെസ്സിയുടെ വാക്കുകൾ ഇങ്ങനെ: “ആ ഫോട്ടോ അമൂല്യമാണ്. ആശ്ചര്യമുണ്ടാക്കുന്നതാണ്.
അവന് കുഞ്ഞായിരുന്നപ്പോഴാണ് അതെടുത്തത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അവന് തനിക്കെതിരെ പന്ത് തട്ടാനിറങ്ങുന്നത് ജീവിതം കാത്തുവച്ച പല അത്ഭുതങ്ങളിലൊന്നായി കരുതുന്നു”.
ലമീന്‍ യമാലിന്റെ കഴിവിനെ വാനോളം പുകഴ്ത്താനും അർജന്റീന നായകൻ മറന്നില്ല. ഒരു ചെറിയ കുട്ടി തനിക്കൊപ്പം പന്ത് തട്ടി വളർന്ന്, ഇന്ന് ലോകോത്തര വേദികളിൽ എതിരാളിയായി എത്തിയതിനെ അത്ഭുതത്തോടെയാണ് മെസ്സി കാണുന്നത്.
ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായ ഈ ചിത്രം കാലത്തിന്റെ കാവ്യനീതിയായിട്ടാണ് കായിക ലോകം വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

