തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വെച്ച് ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ കർശന നടപടിയുമായി നിയമവകുപ്പ്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾക്ക് പൊലീസ് തുടക്കം കുറിച്ചു.
പ്രധാന പ്രതിയായ ഐ.പി. ബിനു ഉൾപ്പെടെയുള്ളവരാണ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ എത്തിയ വേളയിലാണ് ഇവർ ആഘോഷങ്ങളിൽ പങ്കാളികളായത്. സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിടുകയും ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പ്രതികളിൽ ചിലർ ഈ ആഘോഷത്തിൽ പങ്കെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

