കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം തുടരുന്നു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തന്റെ ലക്ഷ്യം കൈവരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സോനം വാങ്ചുക്. അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ വഴിയാണ് സമരത്തെക്കുറിച്ചുള്ള പുതിയ സന്ദേശം പുറത്തുവന്നത്.
സമാധാനപരമായ രീതിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം അനുയായികളോട് അഭ്യര്‍ത്ഥിക്കുന്നത്. നിശ്ചയിച്ച പ്രകാരം പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തന്നെ പിന്തുണച്ചുകൊണ്ട് നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് സോനം വാങ്ചുക് നന്ദി അറിയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

