കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം വീണ്ടും വർധിച്ചതായി റിപ്പോർട്ട്. കുട്ടികൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
മലപ്പുറം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. പരിക്കേറ്റ കുട്ടികൾ നിലവിൽ ചികിത്സയിലാണ്.
മലപ്പുറം ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി – ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വെച്ച് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ മുഹമ്മദ് റംസാനെ മൂന്നിലധികം നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്.
കാസർകോട് പൈവളിഗെയിൽ സമാനമായ രീതിയിൽ ഉണ്ടായ ആക്രമണത്തിൽ ഒന്നര വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ഗുരുപ്രസാദ് – തുളസി ദമ്പതികളുടെ മകൻ റിതുരാജിന്റെ മുഖത്തടക്കമാണ് കടിയേറ്റത്.
സംസ്ഥാനത്ത് തെരുവുനായ ശല്യം വീണ്ടും വർധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

