പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് തന്റെ ഔദ്യോഗിക പദവിയിൽ നിന്ന് രാജിവെച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായതിനെത്തുടർന്നാണ് നടപടി.
പഞ്ചായത്തിലെ പതിമൂന്നാം വാർഡായ രാഗംകോർണറിനെ പ്രതിനിധീകരിച്ചിരുന്ന ഇദ്ദേഹം, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായും പ്രവർത്തിച്ചുവരികയായിരുന്നു. മെയ് മാസത്തിലാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണപുരം പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്.
കേസിൽ പ്രതിയായതിനെത്തുടർന്ന് ഇദ്ദേഹം മുൻകൂർ ജാമ്യം തേടിയിരുന്നു. തുടർന്ന് ചേർന്ന രണ്ട് ഭരണസമിതി യോഗങ്ങളിലും സുജിത്ത് വിട്ടുനിന്നു.
മൂന്നാമത്തെ ഭരണസമിതി യോഗം ചേരുന്നതിന് തൊട്ടുമുമ്പായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ഭരണത്തെ ബാധിക്കില്ലെന്ന് സി പി എം
സുജിത്തിന്റെ രാജി പഞ്ചായത്ത് ഭരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് സി പി എം നേതൃത്വം അറിയിച്ചു.
നിലവിൽ 12 എൽ ഡി എഫ് അംഗങ്ങളും, 3 യു ഡി എഫ് അംഗങ്ങളും, ഒരു ബി ജെ പി അംഗവുമാണ് ശ്രീകൃഷ്ണപുരം പഞ്ചായത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

