കൊച്ചി മെട്രോയുടെ നോൺ-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി ക്യാംപസ് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. ക്യാംപസിൽ നടന്ന ചടങ്ങിൽ ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രഫ.
ദേബാശിഷ് ചാറ്റർജിയുടെ സാന്നിധ്യത്തിൽ കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. കെഎംആർഎല്ലും ഐഐഎം കോഴിക്കോടും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിൽഡ്-ടു-സ്യൂട്ട് മാതൃകയിൽ ഈ ക്യാംപസ് നിർമ്മിച്ചിരിക്കുന്നത്.
പൊതുഗതാഗത സംവിധാനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഒരേ കേന്ദ്രത്തിൽ അണിനിരക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതികളിൽ ഒന്നാണിത്. ഉദ്ഘാടന ചടങ്ങിൽ കെഎംആർഎൽ ചീഫ് എൻജീനിയർമാരായ വിനു സി കോശി, ജോൺസൺ റ്റി സി, ചീഫ് മാനേജർ മാർക്കറ്റിംഗ് എസ് മുരളി കൃഷ്ണൻ, ജോയ്ന്റ് ജനറൽ മാനേജർമാരായ സീന പി സി, രഞ്ജിനി ആർ, ചീഫ് സെക്യൂരിറ്റി ഓഫീസർ ജിജിമോൻ കെ.എം, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ പോൾ കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

