കപ്പൽ നിർമ്മാണശാലയ്ക്കായി ടാറ്റാ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഈ നടപടി സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പാർട്ടി വിമർശിച്ചു.
മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടാറ്റയുടെ ഉപകമ്പനിയായ ആപ്ഷൻ ഇന്ത്യൻ ലിമിറ്റഡ്, മലബാർ സിമന്റ്സ് എന്നിവ തമ്മിൽ 500 കോടി രൂപയുടെ നിക്ഷേപത്തിൽ ബോട്ട് നിർമ്മാണശാല ആരംഭിക്കുന്നതിനായി കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, നിലവിൽ വി.ഡി.
സതീശൻ നടത്തുന്ന പ്രഖ്യാപനം അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ടാറ്റയുടെ ഭാഗത്തുനിന്നും ഇത്തരമൊരു യൂണിറ്റ് ആരംഭിക്കാൻ യാതൊരു പദ്ധതിയും നിലവിലില്ലെന്ന് ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ, വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നത് കേരളത്തിന് തന്നെ അപമാനകരമാണെന്നും ഇത്തരം ശീലങ്ങൾ തിരുത്തണമെന്നും സിപിഎം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

