72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ ഇന്ന് വൈകുന്നേരം 5:30-ന് ഡൽഹിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രശസ്ത മലയാളി സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്.
2024-ൽ സെൻസർ ചെയ്ത ചലച്ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. മലയാള സിനിമ രംഗം ഏറെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്.
ജൂറിക്ക് മുന്നിലെത്തിയ ചിത്രങ്ങളിൽ ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. മികച്ച നടനുള്ള അവാർഡ് പട്ടികയിൽ മലയാളത്തിൽ നിന്ന് ശക്തമായ മത്സരം നടക്കുന്നുണ്ടെന്നാണ് സൂചന.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും, കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പുരസ്കാര സാധ്യതകളുടെ മുൻപന്തിയിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച മലയാള സിനിമയ്ക്ക് ഇത്തവണയും മികച്ച പുരസ്കാരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

