ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീന വിജയം കൈവരിക്കുമെന്ന ഉറച്ച പ്രത്യാശ പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. താൻ ബ്രസീൽ ആരാധകനാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മെസ്സിയും സംഘവും കിരീടം ഉയർത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷമായി ഫുട്ബോൾ മത്സരങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും, റൊണാൾഡീഞ്ഞോ, റൊണാൾഡോ, കാക തുടങ്ങിയ താരങ്ങളോടുള്ള ആരാധനയിൽ നിന്നാണ് ബ്രസീലിനോടുള്ള സ്നേഹം തുടങ്ങിയതെന്നും തരുൺ മൂർത്തി വിശദീകരിച്ചു. ബ്രസീലിന്റെ പുറത്താവലിന് ശേഷം അർജന്റീനയുടെ പോരാട്ടവീര്യത്തെയും തോൽക്കാൻ മനസ്സില്ലാത്ത അവരുടെ സ്വഭാവത്തെയും താൻ ഏറെ ഇഷ്ടപ്പെടുന്നു.
സെമിഫൈനൽ മത്സരത്തിൽ അർജന്റീന തിരിച്ചടിച്ചപ്പോൾ ഇന്ത്യയുടെ വിജയത്തിന് സമാനമായ ആവേശമാണ് താൻ അനുഭവിച്ചതെന്ന് അദ്ദേഹം ഓർത്തു. മത്സരഫലത്തെക്കുറിച്ച് തരുൺ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെ:
“ലോകകപ്പ് തുടങ്ങുന്ന സമയത്ത് ഫുട്ബോൾ കൃത്യമായ കാണുന്ന സ്വഭാവം ഉള്ള ഒരാളാണ് ഞാൻ.
കഴിഞ്ഞ 4 കൊല്ലത്തെ ഫുട്ബോൾ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. അന്നും ഇന്നും എന്നും ഇഷ്ടം എന്ന് പറയുന്നത് ബ്രസീലിനോട് തന്നെയാണ്.
അത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, റൊവാൾഡോ, കാക തുടങ്ങിയ കളിക്കാരോടുള്ള ഒക്കെയുള്ള ഇഷ്ടമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോ നെയ്മറോടും തോന്നുന്നത്.
ഈ വേൾഡ് കപ്പിലും ആദ്യം ഫോളോ ചെയ്തിരുന്നത് ബ്രസീലിനെ തന്നെയാണ്. ബ്രസീൽ പുറത്തായപ്പോൾ ആ ഇഷ്ടം തുടരുന്നത് അർജന്റീനയിലൂടെയാണ്, മെസ്സിയിലൂടെയാണ്.
അവരുടെ അഗ്രസിവ് ഫുട്ബോൾ നേച്ചറിനോട്, തോൽക്കാൻ മനസ്സില്ലാത്ത സ്വഭാവത്തോട് ഭയങ്കരമായ ഒരു ഇഷ്ടമുണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ ആർക്കൊപ്പമാണ് എന്ന് ചോദിച്ചാൽ അർജന്റീനയ്ക്കൊപ്പമാണ് എന്റെ മനസ്സ് നിൽക്കുന്നത്.
കഴിഞ്ഞ സെമിഫൈനൽ മത്സരത്തിനിടയിൽ ഇംഗ്ലണ്ട് ഒരു ഗോൾ അടിച്ചപ്പോൾ നല്ല ടെൻഷനായി. പക്ഷേ അർജന്റീന തിരിച്ചടിച്ചപ്പോൾ നമ്മൾ ഇന്ത്യ തിരിച്ചു വരുന്ന പോലത്തെ ഒരു ഫീലായിരുന്നു.
അപ്പൊ ഞാൻ വിശ്വസിക്കുന്നത് ഇത്തവണത്തെ വേൾഡ് കപ്പ് ഫൈനൽ വീണ്ടും അർജന്റീന തന്നെ തൂക്കുമെന്നാണ്. അർജന്റീന തുടരുമെന്നാണ്.
എന്റെ ഒരു വിശ്വാസത്തിൽ, ഫുൾ ടൈമിൽ 2–2 സമനില വന്ന്, എക്സ്ട്രാ ടൈമിൽ ഗോൾ രഹിത സമനില വന്ന്, പെനൽറ്റി ഷൂട്ടൗട്ടിൽ എത്തുന്ന സസ്പെൻസ് മത്സരമായിരിക്കും ഫൈനല് എന്നാണ്. പതിവ് പോലെ സ്പെയിൻ ആയിരിക്കും ആദ്യം ഗോൾ അടിക്കുക.
അതിനു പിന്നാലെ അർജന്റീന കേറി വന്ന് ഒരു സിനിമാറ്റിക് മത്സരം തന്നെ ആകട്ടെ ഫൈനൽ എന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. ആ സിനിമാറ്റിക് ഫൈനലിന്റെ അവസാനം അർജന്റീന തുടരും എന്ന് പ്രതീക്ഷിക്കുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

