പൊന്നാനിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഓപ്പറേഷൻ തൂഫാനിൽ രണ്ട് പേർ അറസ്റ്റിലായി. ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയതിനാണ് ഇവർ പിടിയിലായത്.
പൊന്നാനി 66 ഉന്നതിയിൽ താമസിക്കുന്ന അൻസാർ (32), അൻസാർ (30) എന്നിവരെയാണ് പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചമ്രവട്ടം ജങ്ഷനിൽ ഇവർ നടത്തിയിരുന്ന ചെരുപ്പ് കടയിൽ നടത്തിയ പരിശോധനയിൽ സിഗററ്റ് കവറുകളിൽ ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു.
ലഹരി മാഫിയക്കെതിരെ പോലീസിന് വിവരം നൽകിയ വ്യക്തിയെ വീടുകയറി ആക്രമിച്ച കേസിലും വധശ്രമ കേസുകളിലും പ്രതികളാണ് ഇവർ. നേരത്തെ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇവർ, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരി വിപണനത്തിലേക്ക് തിരിയുകയായിരുന്നു.
പൊന്നാനി പൊലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ നേതൃത്വം നൽകിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ഷിബു, അനന്ത ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്.
പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ടിജിൻ, പ്രസൂൺ, നिखിൽ, സജിൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

