ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. സംസ്ഥാനത്താകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദേശം നൽകി.
ഇതിന്റെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ഡൽഹി ആകാശവാണിക്ക് സമീപം നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊതുസുരക്ഷ മുൻനിർത്തിയാണ് നടപടിയെടുത്തതെന്നും, കസ്റ്റഡിയിലെടുത്ത 260 പേരെ പിന്നീട് വിട്ടയച്ചെന്നുമാണ് ഡൽഹി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

