ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ സമരവേദിയിലെത്തിയ വൻ പൊലീസ് സംഘം അദ്ദേഹത്തെ നിർബന്ധപൂർവം നീക്കുകയായിരുന്നു.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സമരക്കാരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. സമരപ്പന്തലിലേക്ക് എത്തിയ നൂറുകണക്കിന് പൊലീസുകാർ പ്രവർത്തകരോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ നീക്കം ചെയ്യുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ തുടർച്ചയായി അനൗൺസ്മെന്റിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സിജെപി (CJP) നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുകയായിരുന്നു സോനം വാങ്ചുക്ക്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട
വിഷയം ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത പൊലീസ് ഇടപെടൽ. നേരത്തെ, സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസവും പരിശോധിക്കണമെന്ന് അധികൃതർക്ക് കോടതി നിർദേശം നൽകിയിരുന്നു.
“ഏത് പൗരന്റെയും ജീവൻ അമൂല്യമാണ്” എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

