ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് എയിംസ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയത്. ചാലക്കുടി മണ്ഡലത്തിലെ കൊരട്ടിയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉന്നയിച്ചു.
എന്നാൽ, കേരളത്തിന് അനുവദിക്കുന്ന എയിംസിന്റെ കാര്യത്തിൽ ആലപ്പുഴയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് സുരേഷ് ഗോപി മറുപടി നൽകി. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ല എന്ന നിലയിലാണ് ആലപ്പുഴയെ പരിഗണിക്കുന്നത്.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ മാത്രം തന്റെ മണ്ഡലമായ തൃശൂരിനെ അടുത്ത പരിഗണനയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി കെ.മുരളീധരൻ കൊരട്ടി ഉൾപ്പെടെയുള്ള ഒൻപത് സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
എന്നാൽ നിർഭാഗ്യവശാൽ തന്റെ ലോക്സഭാ മണ്ഡലത്തിലുള്ള ഒരിടം പോലും ആ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂർ മണ്ഡലത്തിലെ ഏഴ് എംഎൽഎമാരിൽ ആരും തന്നെ ഇക്കാര്യത്തിൽ തന്നോട് ആവശ്യമുന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാലക്കുടി മണ്ഡലത്തിൽ ബെന്നി ബഹനാൻ എംപിയും സനീഷ്കുമാർ ജോസഫ് എംഎൽഎയും എയിംസിനായി ശക്തമായി വാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട
കാര്യങ്ങളും മന്ത്രി വിശദീകരിച്ചു. അതിരപ്പിള്ളി ടൂറിസം മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി രേഖ സമർപ്പിക്കുകയാണെങ്കിൽ ആവശ്യമായ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ബെന്നി ബഹനാൻ എംപി ചാലക്കുടി സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്നാൽ, തന്റെ മണ്ഡലത്തിലെ സ്റ്റേഷനുകളിൽ ഇത്തരം വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വരും ദിവസങ്ങളിൽ ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

