പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയുടെ സൈനിക നടപടികൾക്ക് പിന്നാലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് കുവൈറ്റിലും ബഹ്റൈനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. കുവൈറ്റിലെ കടൽവെള്ള ശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇതിനുപുറമെ, മേഖലയിലെ വൈദ്യുത കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിനിടെ, തുടർച്ചയായ ഏഴാം ദിവസവും ഇറാനിൽ അമേരിക്കൻ സൈനിക നീക്കം തുടർന്നു.
ഇറാനിലെ ചബഹാർ തുറമുഖത്തുള്ള നിരീക്ഷണ ടവർ തകർക്കാൻ അമേരിക്കൻ സേനയ്ക്ക് സാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ നീക്കത്തിലൂടെ ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാനും അവയെ ലക്ഷ്യമിടാനുമുള്ള ഐആർജിസിയുടെ ശേഷിയെ സാരമായി ബാധിക്കുമെന്ന് അമേരിക്കൻ സൈനിക നേതൃത്വം വിലയിരുത്തുന്നു.
അതിനിടെ, ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

