തിരുവനന്തപുരം വിഴിഞ്ഞത്ത് സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു കയറി ജനറേറ്റർ ഭാഗങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മുല്ലൂർ സ്വദേശികളായ വിഷ്ണു(28), സുരേഷ്(40) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11:15-ഓടെ റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്റെ വാതിൽ തകർത്ത് പ്രതികൾ അകത്തുകയറുകയായിരുന്നു.
ജനറേറ്ററിലുണ്ടായിരുന്ന സ്റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. റിസോർട്ട് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
മോഷണം പോയ സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

