പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് സ്വീകരിച്ച നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന യുഡിഎഫ് ഈ വിഷയത്തിൽ വലിയ തോതിലുള്ള വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സർക്കാർ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും, കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ സംസ്ഥാനം കീഴടങ്ങിയെന്നുമാണ് അന്ന് യുഡിഎഫ് പ്രധാനമായും ആരോപിച്ചിരുന്നത്. അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും, പദ്ധതി അറബിക്കടലിൽ കളയുമെന്നുമാണ് യുഡിഎഫ് നേതാക്കൾ അന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നത്.
എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം ഇപ്പോൾ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോകുന്നത് മുൻപ് ഉന്നയിച്ച എതിർപ്പുകളിലെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

