കാഞ്ഞാർ വെങ്കിട്ടയിൽ നിന്നും അറക്കുളത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ വൈദ്യുത ലൈനിന് മുകളിൽ വീണ തേക്ക് മരം മൂന്നാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മരം ലൈനിലേക്ക് കടപുഴകി വീഴുകയായിരുന്നു.
പ്രസ്തുത മരം മുറിച്ച് നീക്കാൻ ഭൂവുടമ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അസൗകര്യങ്ങളാണ് തടസ്സമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ലൈനിന് മുകളിൽ മരം കിടക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഏതു നിമിഷവും വൈദ്യുത ലൈൻ പൊട്ടി വീഴാനും ഇതിനോട് ചേർന്നുള്ള വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം തുടർന്നാൽ ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നതിനൊപ്പം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

