കൊച്ചി നഗരത്തിൽ നിന്നുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ പ്രാരംഘ ഓഹരി വിൽപ്പനയ്ക്ക് (IPO) നിക്ഷേപകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐപിഒ നടപടികൾ സമാപിച്ചപ്പോൾ, കമ്പനി വിപണിയിൽ എത്തിക്കാൻ ഉദ്ദേശിച്ച ഓഹരികളുടെ എണ്ണത്തേക്കാൾ 14.60 ഇരട്ടി അപേക്ഷകളാണ് നിക്ഷേപകരിൽ നിന്നും എത്തിയത്.
ഇതിൽ ചെറുകിട നിക്ഷേപകരുടെ വിഭാഗത്തിൽ 9.95 ഇരട്ടി അപേക്ഷകരാണ് പങ്കാളികളായത്.
പുതിയ ഓഹരികൾ പുറത്തിറക്കുന്ന വഴി 210 കോടി രൂപ സമാഹരിക്കാനാണ് വീഗാലാൻഡ് ഡെവലപ്പേഴ്സ് ലക്ഷ്യമിട്ടിരുന്നത്. 130-140 രൂപയായിരുന്നു ഓഹരിയുടെ പ്രൈസ്ബാൻഡ് നിശ്ചയിച്ചിരുന്നത്.
കുറഞ്ഞത് 107 ഓഹരികളും തുടർന്ന് അതിന്റെ ഗുണിതങ്ങളായുമാണ് നിക്ഷേപകർക്ക് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്. ഐപിഒയുടെ ഓഹരി അലോട്മെന്റ് നടപടികൾ ബുധനാഴ്ച നടക്കും.
ഓഹരികൾ ലഭിക്കുന്ന അർഹരായ നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടുകളിലേക്ക് അവ നാളെത്തന്നെ ലഭ്യമാക്കുമെന്നും, അപേക്ഷ നിരസിക്കപ്പെട്ടവർക്കുള്ള തുക അന്നേദിവസം തന്നെ റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) കമ്പനിയുടെ ഓഹരികൾ സെപ്റ്റംബർ 18ന് (വെള്ളി) ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും.
നിലവിലുള്ള വിപണി സൂചകങ്ങൾ പ്രകാരം, ഐപിഒ വിലയേക്കാൾ 20 ശതമാനം അധികമാണ് വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി). ലിസ്റ്റിങ്ങിന് മുന്നോടിയായി ഓഹരികളുടെ കൈമാറ്റം നടക്കുന്ന അനൗദ്യോഗിക വിപണിയാണിത്.
ജിഎംപി നിരക്കുകൾ അനുകൂലമായതിനാൽ ശക്തമായ ലിസ്റ്റിംഗ് നേട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

