തൃശൂർ: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ ഭാര്യയെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു.
സംഭവത്തിൽ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം വീട്ടിലെത്തി ഭീഷണി മുഴക്കിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ എ.
ശ്രീകുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ നിലവിൽ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടയിലാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പുതിയ കേസ് കൂടി ചുമത്തിയിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് താക്കീത് നൽകിയതിനെത്തുടർന്ന് പരാതിക്കാരി പോലീസിൽ നേരിട്ട് വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ആദ്യ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കർശന നിർദ്ദേശങ്ങൾ ഉള്ളതിനാൽ പോലീസിന് മുൻപ് പരിമിതികൾ ഉണ്ടായിരുന്നു.
എന്നാൽ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ എ. ശ്രീകുമാറിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

