ചെന്നൈ: തമിഴ്നാട് നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. ഗവർണർ ആർ.
എൻ. രവി സഭയെ അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.
സഭാനടപടികൾ ആരംഭിക്കുമ്പോൾ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം തന്നെ ആലപിക്കുമോ എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സി.
ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും മന്ത്രിസഭാ വികസന വേളയിലും വന്ദേമാതരം ആദ്യവും തമിഴ് തായ് വാഴ്ത്ത് മൂന്നാമതുമായാണ് ആലപിച്ചത്. ഈ വിഷയം ഡിഎംകെ നേരത്തെ വലിയ രാഷ്ട്രീയ വിവാദമാക്കിയിരുന്നു.
മുൻപ് ഡിഎംകെ സർക്കാരിന്റെ കാലത്ത് ദേശീയഗാനം തുടക്കത്തിൽ ആലപിക്കാൻ സ്പീക്കർ വിസമ്മതിച്ചതിനെത്തുടർന്ന് ഗവർണർ ആർ. എൻ.
രവി നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച സാഹചര്യം ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന വ്യക്തമായ സൂചന ഇതുവരെ നൽകിയിട്ടുള്ള മുഖ്യമന്ത്രി സി.
ജോസഫ് വിജയ്, ഇന്നത്തെ സമ്മേളനത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

