ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ ഉപയോക്താക്കൾക്ക് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഗൂഗിൾ തങ്ങളുടെ സേവനങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഗൂഗിൾ സെർച്ച്, Gemini, ഗൂഗിൾ മാപ്സ്, Waze എന്നിവയിൽ ലോകകപ്പ് അധിഷ്ഠിതമായ പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് അടച്ചിടൽ, ഗതാഗത തടസ്സങ്ങൾ, പൊതുഗതാഗത മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച തത്സമയ വിവരങ്ങൾ നൽകുന്നതിനൊപ്പം സ്റ്റേഡിയങ്ങളുടെ Street View ചിത്രങ്ങളും കമ്പനി പുതുക്കി നൽകിയിരുന്നു. Waze നാവിഗേഷൻ ആപ്പിൽ ലൈവ് സ്കോർ അപ്ഡേറ്റുകൾ ലഭ്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വാഹനമോടിക്കുമ്പോൾ ഈ വിവരങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് ഡ്രൈവർമാരിൽ വലിയ അമർഷത്തിന് ഇടയാക്കിയിരിക്കുകയാണ്. വാഹനം നിർത്തിയിടുമ്പോൾ മാത്രം വിവരങ്ങൾ കാണിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴും വലിയ രീതിയിലുള്ള പോപ്പ്-അപ്പുകൾ സ്ക്രീനിൽ തെളിയുന്നതായി ഉപയോക്താക്കൾ പരാതിപ്പെടുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Reddit-ൽ ഇത് സംബന്ധിച്ച് വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. വാഹനത്തിന്റെ വേഗത 15mph ആയിരിക്കുമ്പോഴും സ്കോർ അലേർട്ടുകൾ സ്ക്രീനിൽ നിറയുന്നതായി ഉപയോക്താവായ yayoshorti ചൂണ്ടിക്കാട്ടി.
ഇത്തരം അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാൻ കാരണമാകുന്നുവെന്നും, ചോദിക്കാതെ ഇത്തരമൊരു ഫീച്ചർ അടിച്ചേൽപ്പിച്ചത് ശരിയായില്ലെന്നുമാണ് പലരുടെയും അഭിപ്രായം. “I’m a sports fan and this is annoying to me.
I don’t need additional alerts or pop-ups for stuff that has nothing to do with navigation, road conditions, etc.. it’s just another unnecessary thing to distract someone while they’re driving.” എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു.
ഈ ഫീച്ചർ അരോചകമായി തോന്നുന്നവർക്ക് താഴെ പറയുന്ന രീതിയിൽ അത് പ്രവർത്തനരഹിതമാക്കാം:
Waze ആപ്പിലെ Settings തുറക്കുക. അതിനുശേഷം Alerts and reports എന്നതിൽ പ്രവേശിക്കുക.
അവിടെയുള്ള Reports എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Live Matches ഓഫ് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

