ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ പോർച്ചുഗൽ–കോംഗോ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ പോർച്ചുഗൽ നിര മൈതാനത്ത് വ്യക്തമായ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. ആക്രമണ ഫുട്ബോൾ പുറത്തെടുത്ത പോർച്ചുഗൽ ടീമിനായി യുവതാരം യാവോ നെവെസ് ആണ് ഗോൾ നേടിയത്.
ടീമിന്റെ ലീഡിന് ശേഷം കളിയിൽ തിരിച്ചുവരാൻ കോംഗോ കിണഞ്ഞു പരിശ്രമിച്ചു. ഇതിന്റെ ഫലമായി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ യൊവാൻ വിസയിലൂടെ കോംഗോ സമനില ഗോൾ കണ്ടെത്തി.
ആദ്യ പകുതിയിലാണ് മത്സരത്തിലെ നിർണായകമായ രണ്ട് ഗോളുകളും പിറന്നത്. 1974-നു ശേഷം ഇതാദ്യമായാണ് കോംഗോ ലോകകപ്പ് വേദിയിൽ മത്സരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

