‘റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണം’; കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം∙ നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഇപ്പോൾ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണു കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.
Also Read
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസെടുത്തത്.
തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണു പരാതി. ദിയയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ പണം തട്ടിച്ചുവെന്ന് കൃഷ്ണകുമാറും പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതില്‍ കേസെടുത്തതിനു പിന്നാലെയാണു ജീവനക്കാര്‍ പരാതി നല്‍കിയത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

