15കാരന്റെ ജന്മദിനം ആഘോഷിക്കാൻ പണം വേണം; കർഷകനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്നു; 7പേർ പിടിയിൽ
മുംബൈ ∙ ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കർഷകനെ കൊലപ്പെടുത്തി, ഫോൺ കവർന്ന കേസിൽ 6 കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.
Also Read
കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്.
പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും.
സംഘത്തിലെ 6 പേർ 14–17 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

